പി.എസ് .സി. പാസ്‍വേഡും ഐഡിയും നഷ്ടപ്പെട്ടാല്‍ / FORGOT YOUR USER ID OR PASSWORD DONT WORRY

 FORGOT YOUR USER ID OR PASSWORD DON'T WORRY
 പി.എസ് .സി. പാസ്‍വേഡും ഐഡിയും  നഷ്ടപ്പെട്ടാല്‍ വിഷമിക്കേണ്ട

പി.എസ് .സി.  (one time) ഒറ്റത്തവണ രജിസ്ട്രേഷന്റെ യൂസര്‍ ഐ.ഡിയും പാസ്‍വേഡ് നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനുള്ള വഴികള്‍ പി.എസ്.സിയുടെ വെബ്സൈറ്റില്‍ One Time Registration  ഹോം പേജില്‍ ചേര്‍ത്തിട്ടുണ്ട്. യൂസര്‍ ഐ.ഡി. മറന്നുപോയവര്‍, ഒറ്റത്തവണ പ്രൊഫൈലില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് 166/51969/ 9223 166166 എന്നിവയിലേതെങ്കിലും നമ്പറിലേക്ക് SMS അയയ്ക്കണം.
KL USR എന്നതാണ് എസ്.എം.എസിന്റെ മാതൃക. പ്രൊഫൈലില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍നിന്ന് മെസേജ് അയച്ചാല്‍ മാത്രമേ മറുപടി മെസേജായി യൂസര്‍ ഐ.ഡി ലഭിക്കുകയുള്ളൂ. ഇങ്ങനെ യൂസര്‍ ഐ.ഡി ലഭിച്ചവര്‍ക്ക് വണ്‍ടൈം രജിസ്ട്രേഷന്‍ ഹോം പേജില്‍ പ്രവേശിച്ച് പാസ്വേഡ് റീസെറ്റ് ചെയ്യാന്‍ സാധിക്കും.
അതിനായി Forgot Password എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ യൂസര്‍ ഐ.ഡി., ജനനത്തീയതി, തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയശേഷം സ്‌ക്രീനില്‍ തെളിയുന്ന ചിത്രകോഡും ചേര്‍ക്കണം. അതിനുശേഷം റീസെറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
പുതിയ പാസ്‍വേഡിന്റെ മാതൃക താഴെ തെളിയും. യൂസര്‍ ഐ.ഡിയുടെ ആദ്യത്തെ ആറക്ഷരം, ജനനത്തീയതിയുടെ എട്ടക്കങ്ങള്‍ എന്നിവ ചേരുന്നതായിരിക്കും പാസ്‍വേഡ്. അതുപയോഗിച്ച് ഉദ്യോഗാര്‍ഥിക്ക് പ്രൊഫൈലില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ നമ്പറാണ് ഇങ്ങനെ പാസ്‍വേഡ് റീസെറ്റ് ചെയ്യാനും ഉപയോഗിക്കേണ്ടത്.
അക്കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തി പാസ്‍വേഡ് റീസെറ്റ് ചെയ്യേണ്ടിവരും. ജില്ലാ ഓഫീസുകളിലും ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷന് നല്‍കിയ മൊബൈല്‍ നമ്പര്‍ പിന്നീട് മാറ്റിയവരും യൂസര്‍ ഐ.ഡി. ലഭിക്കുന്നതിനും പാസ്വേഡ് റീസെറ്റ് ചെയ്യുന്നതിനും ചിലപ്പോള്‍ രേഖകളുമായി പി.എസ്.സി. ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടിവരും.

Post a Comment

Previous Post Next Post

Banner Ads Bottom

Sidebar Ads